Quantcast

ബാണാസുര സാഗര്‍ ഡാം റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയം നാടിന് സമര്‍പ്പിച്ചു

MediaOne Logo

Subin

  • Published:

    2 Jun 2018 7:23 PM GMT

ബാണാസുര സാഗര്‍ ഡാം റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയം നാടിന് സമര്‍പ്പിച്ചു
X

ബാണാസുര സാഗര്‍ ഡാം റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയം നാടിന് സമര്‍പ്പിച്ചു

250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളാണ് ഡാമിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉല്‍പാദിപ്പിയ്ക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്‌റ്റേഷനിലേയ്ക്ക് നേരിട്ട് പ്രവഹിയ്ക്കും

ലോകത്തിലെ ആദ്യത്തെ ഡാം റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയം വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു. വയനാട് പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മേല്‍കൂരയിലാണ് സൗരോര്‍ജ നിലയം സ്ഥാപിച്ചത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതു വഴി ഉല്‍പാദിപ്പിയ്ക്കുക.

സ്ട്രിപ്പ് ലോകത്തിലെ ഡാം റൂഫ് ടോപ്പ് സോളാര്‍ നാടിനു സമര്‍പ്പിച്ചു. വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടില്‍. പ്രതിവര്‍ഷം അഞ്ച് ലക്ഷം യൂണിറ്റ് ഉല്‍പാദനം. കേരളം വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിയ്ക്കുകയാണെന്നും കേന്ദ്ര വിഹിതം വെട്ടികുറച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ച്, വൈദ്യുതി ഉല്‍പാദിപ്പിയ്ക്കുന്നതു വഴി മാത്രമെ ഊര്‍ജ പ്രതിസന്ധി പരിഹരിയ്ക്കാന്‍ സാധിയ്ക്കു. ഇതൊരു സംസ്‌കാരമായി മാറണം. 250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളാണ് ഡാമിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉല്‍പാദിപ്പിയ്ക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്‌റ്റേഷനിലേയ്ക്ക് നേരിട്ട് പ്രവഹിയ്ക്കും. 4.29 കോടി രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

TAGS :

Next Story