Quantcast

സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല

MediaOne Logo

Sithara

  • Published:

    2 Jun 2018 12:35 AM GMT

സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല
X

സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല

സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ പ്രത്യേക ലോബി തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം

സംസ്ഥാനത്ത് സിമന്‍റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല. വില നിയന്ത്രണത്തില്‍ ഇടപെടാന്‍ കഴിയുന്ന പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സും സ്വകാര്യ കമ്പനികള്‍ക്കൊപ്പം വില വര്‍ധിപ്പിക്കുന്നു. സിമന്‍റ് വില വര്‍ധിപ്പിക്കാന്‍ പ്രത്യേക ലോബി തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം.

രാജ്യത്ത് സിമന്‍റിന് ഏറ്റവും അധികം വിലയുളളത് കേരളത്തിലാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല. എസിസി, അംബുജ, അള്‍ട്രടെക്, ചെട്ടിനാട് തുടങ്ങിയ കമ്പനികള്‍ ഒരു ബാഗ് സിമന്‍റ് 420 രൂപക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഇതേ കമ്പനികള്‍ മഹാരാഷ്ട്രയില്‍ 290 രൂപക്കാണ് സിമന്‍റ് വില്‍ക്കുന്നത്. ഇതിനു കാരണം സിമന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇടപെടലാണ്. സിസിഐ 290 രൂപക്ക് സിമന്‍റ് വില്‍കുന്നതിനാല്‍ മറ്റ് കമ്പനികളും ഇതേ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.

കേരളത്തില്‍ വന്‍കിട സിമന്‍റ് കമ്പനികള്‍ വില കുത്തനെ കൂട്ടുമ്പോള്‍ മലബാര്‍ സിമന്‍റ്സും വില വര്‍ധിപ്പിക്കുന്നു. മലബാര്‍ സിമന്‍റ്സ് വില കുറക്കാന്‍ തയ്യാറായാല്‍ മറ്റ് കമ്പനികളും കുറഞ്ഞവിലക്ക് സിമന്‍റ് വില്‍പ്പന നടത്തേണ്ടിവരും. കൂടാതെ മലബാര്‍ സിമന്‍റ്സിന്‍റെ വില്‍പ്പന വര്‍ധിക്കുകയും ചെയ്യും. എസിസി സിമന്‍റ് ഡീലര്‍മാര്‍ സമരം നടത്തിയ സമയത്ത് മലബാര്‍ സിമന്‍റ് വിപണിയില്‍ ഇടപെട്ട് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിച്ചില്ല. വില നിയന്ത്രണത്തില്‍ മലബാര്‍ സിമന്‍റ്സിന്റെ ശക്തമായ ഇടപെടലുണ്ടെങ്കില്‍ നിര്‍മ്മാണ രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും.

TAGS :

Next Story