പശുക്കടവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അതിശയിപ്പിച്ച് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം
പശുക്കടവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അതിശയിപ്പിച്ച് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം
രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച മന്ത്രിമാരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു നാട്ടുകാരുടെ സന്നദ്ധ സേവനം.
പശുക്കടവ് ദുരന്തത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും മറികടക്കും വിധത്തിലായിരുന്നു. അപകടം നടന്നയുടന്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം നാല് പേരുടെ മൃതദേഹം കണ്ടെടുത്തതിന് ശേഷവും അവസാനിപ്പിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച മന്ത്രിമാരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു നാട്ടുകാരുടെ സന്നദ്ധ സേവനം.
കുറ്റ്യാടിക്കടുത്ത പശുക്കടവില്‍ ആറ് യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെന്ന വിവരം ഞായറാഴ്ച വൈകുന്നരത്തോടെയാണ് പുറത്തുവന്നത്.
പൂഴിത്തോട് ജലവൈദ്യുത പദ്ധതിയുടെ ചെക്ക്ഡാമിന് സമീപമാണ് അപകടം നടന്നതെങ്കിലും കടന്തറപ്പുഴയില്‍ ആറ് കിലോമീറ്ററിലേറെ ദൂരം അപ്പോള്‍ തന്നെ നാട്ടുകാര്‍ ഇറങ്ങി തെരച്ചില്‍ ആരംഭിച്ചു. ശക്തമായ മഴയും കുത്തൊഴുക്കും വകവെക്കാതെയായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം.
ഇരുപതോളം പേര്‍ ചേര്‍ന്ന് കയറില്‍ പിടിച്ച് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തി കിലോമീറ്ററുകള്‍ നടന്നു. മൃതദേഹങ്ങള്‍ കണ്ടെടുത്തതിലും നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം നിര്‍ണായക പങ്ക് വഹിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് മന്ത്രിമാര്‍ പൂഴിത്തോട് ജലവൈദ്യുതി നിലയത്തിന് സമീപം ഒരു ദിനം മുഴുവന്‍ തമ്പടിച്ചു. ഇവര്‍ക്കും നാട്ടുകാരുടെ സേവനത്തെക്കുറിച്ചാണ് പ്രധാനമായും പറയാനുണ്ടായിരുന്നത്. നാടിനെ നടുക്കിയ ദുരന്തത്തിന്‍റെ ആഘാതത്തിനിടയിലും സഹജീവികളോടുള്ള സ്നേഹം ഒരു നാട് ഒരുമിച്ച് നിന്ന് പ്രകടിപ്പിച്ചത് ഒരു കെടാവെളിച്ചമായി നിലനില്‍ക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16