ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പരാതി
ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പരാതി
പരാതി നല്കിയ പിതാവിനെയും സാക്ഷിയായ അയല്‍വാസിയെയും ഭീഷണിപ്പെടുത്തി കേസൊതുക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി ആരോപണമുണ്ട്.
ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടയം നീലിമംഗലത്താണ് സംഭവം. പരാതി നല്കിയ പിതാവിനെയും സാക്ഷിയായ അയല്‍വാസിയെയും ഭീഷണിപ്പെടുത്തി കേസൊതുക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി ആരോപണമുണ്ട്. ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിക്കാന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. അയല്‍വീട്ടില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി വനിതാ കമ്മീഷന് നല്കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ എത്തിയതോടെ ഇയാള്‍ ഓടിയൊളിച്ചു. ഇയാള്‍ ജോലിചെയ്യാനെത്തിയ വീട്ടുകാരോട് കുട്ടിയുടെ രക്ഷിതാക്കളും അയല്‍വാസികളും പരാതിപ്പെട്ടെങ്കിലും ഇവര്‍ ഇയാളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. പീഡനശ്രമത്തെപ്പറ്റി അന്വേഷിക്കാതെ കേസ് ഒതുക്കി തീര്‍ക്കാനാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ശ്രമിച്ചതെന്നും അയല്‍വാസികള്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന് കുട്ടിയെ സന്ദര്‍ശിച്ച് പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Adjust Story Font
16