Quantcast

മലപ്പുറം ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

MediaOne Logo

Subin

  • Published:

    2 Jun 2018 6:40 PM GMT

മലപ്പുറം ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം
X

മലപ്പുറം ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

ജില്ലയിലെ സാധരണകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ജില്ല കലക്ടര്‍ എ ഷൈനമോളുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായത്...

മലപ്പുറം ജില്ലാകലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പൊന്നാനിയില്‍ തുടക്കമായി. ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതിയിലൂടെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണനാണ് ജില്ല ഭരണകൂടത്തിന്റെ ശ്രമം. ജില്ലയിലെ മറ്റു താലൂക്കുകളിലും വരും ദിവസങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും.

ജില്ലയിലെ സാധരണകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ജില്ല കലക്ടര്‍ എ ഷൈനമോളുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായത്. പൊന്നാനി മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ നിരവധി പരാതികളാണ് ലഭിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘുകരിക്കുകയാണ് ജില്ല ഭരണം ജനങ്ങള്‍ക്കരികെ എന്ന പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ജില്ല കലക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു.

5 വില്ലേജുകളിലെ പരാതികളാണ് പരിഗണിച്ചത്. ഭൂമി, പട്ടയം, റവന്യൂ തുടങ്ങിയ വിഷയങ്ങളിലുളള പരാതികളാണ് കുടുതലായി ലഭിച്ചത്. ചികിത്സ സഹായങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുമുളള പരാതികളും ലഭിച്ചു. മുന്നൂറോളം പരാതികളാണ് ലഭിച്ചത്. സബ് കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, എ.ഡി.എം, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു. ചില പരാതികള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണുന്നുണ്ട്. മറ്റ് പരാതികളില്‍ ഉടന്‍ പരിഹാരം കാണുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മറ്റ് താലൂക്കുകളിലും ജനസന്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.

TAGS :

Next Story