ഉന്നത രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഉന്നത രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട ബലാത്സംഗം; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാതെ ഇരയെ പൊലീസ് അപമാനിച്ചതായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാതെ ഇരയെ പൊലീസ് അപമാനിച്ചതായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി. ബലാത്സംഗം നടത്തിയവര്‍ മാന്യന്മാരായി വിലസുകയാണ്. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ഇത് ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ഭാഗ്യലക്ഷ്മി പറഞ്ഞു.
സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത് എന്ന ആമുഖത്തോടെയാണ് ഭാഗ്യലക്ഷ്മിയുടേ ഫേസ്ബുക്ക് പോസ്റ്റ്. ബലാത്സംഗത്തിനിരയായ യുവതിയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയ കൂട്ടബലാത്സംഗത്തിനരയാക്കുകയായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ അപമാനമായിരുന്നു ഫലം. ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വേദനിച്ചത് പൊലീസുകാരുടെ മാനസികമായ ബലാത്സംഗമായിരുന്നുവെന്ന് അവര്‍ തന്നോട് പറഞ്ഞു. നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ കേസ് പിന്‍വലിച്ചെന്നും യുവതി തന്നോട് വെളിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി പറയുന്നു.
സൂര്യനെല്ലി ഉള്‍പ്പെടെ ബലാത്സംഗത്തിനിരയായ സ്ത്രീകളോട് നിയമവും സമൂഹവും കാണിക്കുന്ന അവജ്ഞയും ഭാഗ്യലക്ഷ്മി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തോടുള്ള സങ്കടവും രോഷവും സഹിക്കുന്നില്ലെന്നും ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാനാകാത്ത രാജ്യത്ത് ജനിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നുവെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. യുവതി ഇപ്പോഴും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യുവതിക്കൊപ്പം ചേര്‍ന്ന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാഗ്യലക്ഷ്മി മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16