നെല്ല് സംഭരണ തുക വിതരണം വൈകുന്നു; കുടിശ്ശിക 230 കോടി
നെല്ല് സംഭരണ തുക വിതരണം വൈകുന്നു; കുടിശ്ശിക 230 കോടി
രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക 230 കോടി രൂപ വിതരണം ചെയ്തില്ല.
നെല്ല് സംഭരണത്തിന്‍റെ തുക വിതരണം വൈകുന്നു. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക 230 കോടി രൂപ വിതരണം ചെയ്തില്ല. പണം കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. നോട്ട് പ്രതിസന്ധി വിതരണത്തിന് തടസം നില്‍ക്കുന്നതായും ഈ മാസം 25ഓടെ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷി ഡയറക്ടര്‍ അറിയിച്ചു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
പുഞ്ചകൃഷിക്ക് ശേഷം രണ്ടാം കൃഷിയിലുണ്ടായ നെല്ല് സംഭരിച്ചതിന്റെ തുകയാണ് വിതരണം നടക്കാത്തത്. ഇന്നലെ വരെയുള്ള കണക്കെടുത്താല്‍ 230 കോടി രൂപ വരും. ഇതില്‍ പകുതിയലധികം പാലക്കാട്ടെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളതാണ്. 157 കോടി രൂപ. 50 കോടി ആലപ്പുഴ, 4 കോടി തൃശൂര്‍ എന്നിങ്ങനെ പോകുന്ന ഈ കണക്ക്. 66866 കര്‍ഷകരാണ് പണം കിട്ടാതെ വലയുന്നത്.
125 കോടി രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ധനവകുപ്പ് ഇതുവരെ തുക പാസാക്കി നല്‍കിയിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ കൂടി വന്നത് തുക വിതരണം ചെയ്യുന്നതിന് തടസമായെന്ന് കൃഷി ഡയറക്ടര്‍ബിജു പ്രഭാകര്‍ പറഞ്ഞു. ഈ മാസം 25 ഓടെ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജുപ്രഭാകര്‍ അറിയിച്ചു.
Adjust Story Font
16