Quantcast

ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

MediaOne Logo

admin

  • Published:

    2 Jun 2018 7:23 AM GMT

ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
X

ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മൂന്നാറില്‍‍ ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മൂന്നാറില്‍ ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ അസ്സല്‍ രേഖകള്‍ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ടാറ്റയുടെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനി ഹാജരാക്കിയ രേഖകളില്‍ നല്ലൊരു ശതമാനവും വ്യാജമാണെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ പറ്റി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘം ഭൂമി സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാനാവശ്യപ്പെട്ട് ടാറ്റയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. അസല്‍ രേഖകള്‍ക്കു പകരം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കാമെന്ന് ടാറ്റയുടെ വാദം കോടതി തള്ളി.

TAGS :

Next Story