Quantcast

ശിവസേനയുടെ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴചപറ്റിയെന്ന് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    2 Jun 2018 8:23 PM GMT

സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല.  അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ...

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമം നടത്തിയ ശിവസേന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലീസിനായില്ല. വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് വേണ്ട രീതിയില്‍ ഇടപെടാത്തത് ഗൌരവതരമാണ്. സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എറണാകുളം സെന്‍ട്രല്‍ സി ഐക്ക് അന്വേഷണ ചുമതല നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരെന്ന പരിഗണന ശിവസേനക്ക് നല്‍കില്ല. വേണ്ടി വന്നാല്‍ കാപ്പ ചുമത്തുമെന്നും മുഖ്യമ‌ന്ത്രി പറഞ്ഞു

സദാചാര പൊലീസായി അഴിഞ്ഞാടിയ ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ എന്തുകൊണ്ടാണ് പൊലീസിന്‍റെ ഭാഗത്തു നിന്നും നടപടിയുണ്ടാകാതിരുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഹൈബി ഈഡന്‍ ചോദിച്ചു. ഹൈബി ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊണ്ടത്.

TAGS :

Next Story