Quantcast

ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി മെറിറ്റ് ട്യൂഷന്‍ സെന്‍റര്‍ ഉടമകള്‍

MediaOne Logo

Sithara

  • Published:

    2 Jun 2018 6:55 AM GMT

ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി മെറിറ്റ് ട്യൂഷന്‍ സെന്‍റര്‍ ഉടമകള്‍
X

ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി മെറിറ്റ് ട്യൂഷന്‍ സെന്‍റര്‍ ഉടമകള്‍

ആരോപണ വിധേയനായ അധ്യാപകന്‍ മെറ്റിറ്റുമായി നേരിട്ട് ബന്ധമില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ആരോപണ വിധേയമായ മെറിറ്റ് എന്ന സ്വകാര്യ സ്ഥാപനം വിശദീകരണവുമായി രംഗത്ത് എത്തി. മെറിറ്റ് നടത്തിപ്പുമായി തനിക്ക് ബന്ധമില്ലെന്നും പിതാവാണ് ഉടമയെന്നും അവകാശപ്പെട്ട് അധ്യാപകനായ കെ എസ് വിനോദ് രംഗത്തെത്തി. തങ്ങള്‍ ഡിസംബറില്‍ തയ്യാറാക്കിയ മാതൃക ചോദ്യപേപ്പര്‍‌ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എങ്ങനെ ആവര്‍ത്തിക്കപ്പെട്ടുവെന്ന് അറിയില്ലെന്ന് മെറിറ്റ് ഉടമ ശ്രീധരന്‍ വിശദീകരിച്ചു.

അധ്യാപകനായ കെ എസ് വിനോദാണ് വിവാദമായ മെറിറ്റിന്‍റെ നടത്തിപ്പുകാരനെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ തന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെങ്കിലും നടത്തിപ്പില്‍ യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിച്ച് വിനോദ് രംഗത്തെത്തി. രേഖകള്‍ പ്രകാരം വിനോദിന്‍റെ പിതാവായ ശ്രീധരനാണ് മെറിറ്റിന്‍റെ ഉടമ. എസ്എസ്എല്‍സി ചോദ്യപേപ്പറില്‍ തങ്ങളുടെ മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു ശ്രീധരന്‍റെ പ്രതികരണം. ഡിസംബറില്‍ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ആവശ്യപ്പെട്ട സ്കൂളുകള്‍ക്ക് നല്‍കിയിരുന്നതായും ശ്രീധരന്‍ പറഞ്ഞു.

തങ്ങള്‍ ഒളിവില്‍ പോയതായുള്ള പ്രചരണം ശരിയല്ലെന്ന് മെറിറ്റിന്‍റെ സഹ ഉടമ രവിയും വിശദീകരിച്ചു. അതിനിടെ മെറിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു.

TAGS :

Next Story