മൂന്നാറില്‍ ഒരിഞ്ച് ഭൂമിയില്ലാതെ തോട്ടംതൊഴിലാളികള്‍
മൂന്നാറില്‍ ഒരിഞ്ച് ഭൂമിയില്ലാതെ തോട്ടംതൊഴിലാളികള്‍
മൂന്നാറില്‍ ഏക്കറുകണക്കിന് ഭൂമി ഭൂമാഫിയ കൈയ്യേറി സ്വന്തമാക്കുമ്പോള്‍ മൂന്നാറിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളിക്ക് ഒരിഞ്ച് ഭൂമി പോലുമില്ല
മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഏക്കറുകണക്കിന് ഭൂമി ഭൂമാഫിയ കൈയ്യേറി സ്വന്തമാക്കുമ്പോള്‍ പതിറ്റാണ്ടുകളായി മൂന്നാറിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളിക്ക് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ല. മൂന്നാറിലെ ജനവിഭാഗങ്ങളില്‍ ഏറിയപങ്കും തോട്ടം തൊഴിലാളികളാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയവരുടെ പിന്‍മുറക്കാര്‍. ഇവര്‍ക്ക് താമസിക്കാന്‍ തോട്ടം ഉടമകള്‍ നല്‍കുന്നത് ലയം എന്ന പേരിലറിയപ്പെടുന്ന ഒറ്റ മുറി വീടുകളാണ്. തോട്ടങ്ങളിലെ ജോലി മതിയാക്കുമ്പോള്‍ ഈ ഒറ്റ മുറി വീട് ഒഴിഞ്ഞു കൊടുക്കണം.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ എണ്ണം പതിനായിരത്തിന് അടുത്തുവരും. പലരും നാല്‍പ്പതും അന്‍പതും വര്‍ഷമായി പണിയെടുക്കുന്നവര്‍. 58 വയസ്സുവരെയാണ് ഒരു തൊഴിലാളിക്ക് തോട്ടങ്ങളില്‍ പണിയെടുക്കാന്‍ അനുവദിച്ചിരിക്കുന്ന പ്രായം. ഇതു കഴിഞ്ഞാല്‍ താമസസ്ഥലം ഒഴിയണം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയവര്‍ക്ക് സ്വന്തമായി തമിഴ്നാട്ടിലോ ഇവിടെയോ ഭൂമിയില്ല. എങ്ങോട്ടു പോകണമെന്നും അറിയില്ല.
2010ല്‍ സര്‍ക്കാര്‍ ഇവരില്‍ കുറച്ച് പേര്‍ക്കായി കുറ്റ്യാര്‍ വിലിയില്‍ ഭൂമി കണ്ടെത്തിയെങ്കിലും വെള്ളവും വെളിച്ചവുമില്ലാതെ ആനശല്യം രൂക്ഷമായ ഇവിടേക്ക് പോകാന്‍ ആരും തയ്യാറായില്ല. സ്വന്തമായി ഭൂമി എന്ന ഇവരുടെ ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ അത് തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ക്ക് കിട്ടുന്ന വാഗ്ദാനങ്ങളില്‍ ഒന്നു മാത്രമാണത്.
Adjust Story Font
16