സ്വാശ്രയ ദന്തല്‍ കോഴ്‌സ് ഫീസ് നിശ്ചയിച്ചു
- Published:
2 Jun 2018 11:12 PM GMT
സ്വാശ്രയ ദന്തല്‍ കോഴ്‌സ് ഫീസ് നിശ്ചയിച്ചു
85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. 15 എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷം രൂപയാണ് ഫീസ് ഈടാക്കും
സ്വാശ്രയ ദന്തല്‍ കോഴ്‌സിനുള്ള ഏകീകൃത ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. 15 എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷം രൂപയാണ് ഫീസ് ഈടാക്കും. ഫീസ് നിര്‍ണയ സമിതിയുടേതാണ് തീരുമാനം. ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തിറങ്ങും.
23000 രൂപ മുതല്‍ അഞ്ചേമുക്കാല്‍ ലക്ഷം വരെയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഫീസ്. ഏകീകൃത ഫീസ് ആയതോടെ ബിഡിഎസായതിനാല്‍ നാല്‍പതിനായിരം രൂപ കൂടിയിട്ടുണ്ട്. 85 ശതമാനം സീറ്റില്‍ 5 ലക്ഷം രൂപയും, എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷം രൂപയാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.
Next Story
Adjust Story Font
16