Quantcast

ഗവര്‍ണര്‍ക്കെതിരെ കോടിയേരി

MediaOne Logo

admin

  • Published:

    2 Jun 2018 5:15 PM GMT

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന ട്വീറ്റ് ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രി രാജ്ഭവനില്‍ പോയില്ലെങ്കില്‍ വലിയ വിവാദമാകുമായിരുന്നുവെന്നും കോടിയേരി

തിരുവനന്തപുരത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയ ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സിപിഎം.കൂടിക്കാഴ്ചക്ക് ശേഷം അക്കാര്യം ട്വീറ്റ് ചെയ്തത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ കുറ്റപ്പെടുത്തി.അതേസമയം മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണ്ണറുടെ നടപടിയില്‍ തെറ്റില്ലന്ന് സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണ്ണര്‍ വിളിച്ച് വരുത്തിയതിനെ വിമര്‍ശിക്കുന്നില്ലെങ്കിലും അക്കാര്യം ട്വീറ്ററിലൂടെ പങ്കുവെച്ചതാണ് സിപിഎം നേത്യത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ സമണ്‍ ചെയ്തുവെന്ന ഗവര്‍ണ്ണറുടെ ട്വീറ്റ് ജനാധിപത്യവ്യവ്സ്ഥയേയും ഫെഡറല്‍ സംവിധാനത്തേയും ദുര്‍ബലപ്പെടുത്തുന്നതാണന്നാണ് കോടിയേരി ലേഖനത്തില്‍ പറയുന്നു.ട്വീറ്റ് ഒഴിവാക്കണ്ടതായിരുന്നുവെന്ന കുറ്റപ്പെടുത്തലുമുണ്ട്.ഗവര്‍ണ്ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പോയി കണ്ടില്ലായിരുന്നുവെങ്കില്‍ അത് സ്യഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണ്ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയെ കോടിയേരി ന്യായീകരിക്കുന്നത്.

സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ഗവര്‍ണ്ണറെ ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ടീയം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫിനുണ്ടന്നും പറയുന്നു.എന്നാല്‍ ഗവര്‍ണ്ണറെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. തിരുവനന്തപുരത്ത് ആര്‍എസ്എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ടത് വ്യക്തി വൈരാഗ്യം മൂലമാണന്ന നിലപാട് ആവര്‍ത്തിച്ചു കോടിയേരി.

TAGS :

Next Story