Quantcast

"മതേതരത്വം കാത്തുസൂക്ഷിക്കൂ, കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറി വെച്ചുതരണം": ഗൌരി ലങ്കേഷ് മലയാളികളെ കുറിച്ച്..

MediaOne Logo

Sithara

  • Published:

    2 Jun 2018 8:56 AM GMT

മതേതരത്വം കാത്തുസൂക്ഷിക്കൂ, കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറി വെച്ചുതരണം: ഗൌരി ലങ്കേഷ് മലയാളികളെ കുറിച്ച്..
X

"മതേതരത്വം കാത്തുസൂക്ഷിക്കൂ, കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറി വെച്ചുതരണം": ഗൌരി ലങ്കേഷ് മലയാളികളെ കുറിച്ച്..

കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് ഫേസ് ബുക്കില്‍ കുറിച്ചു.

കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് ഫേസ് ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകള്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവാതിര കളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഗൗരി കേരളത്തെ കുറിച്ചെഴുതിയത്.

"കേരളീയര്‍ ഓണം ആഘോഷിക്കുകയാണ്. മതവൈജാത്യങ്ങള്‍ തുലയട്ടെ. അവരുടെ ‘രാജ്യത്തെ’ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന്റെ യഥാര്‍ത്ഥകാരണം ഇതാണ്. (ഞാന്‍ കേരളത്തെ രാജ്യം എന്നാണ് വിളിക്കുന്നത്) എന്റെ മല്ലു സ്‌നേഹിതരെ ദയവായി നിങ്ങളുടെ മതേതര മനോഭാവം കാത്തുസൂക്ഷിക്കുക. (അടുത്ത തവണ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിക്ക് നല്ല കേരള ബീഫ് കറി വെച്ചു തരണം)"- ‘എന്നാണ് ഗൌരി ലങ്കേഷ് ഫേസ് ബുക്കില്‍ കുറിച്ചത്.

ശശി തരൂര്‍ എംപി പോസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ തിരുവാതിരക്കളിയുടെ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു ഗൌരിയുടെ പ്രതികരണം.

TAGS :

Next Story