Quantcast

മീഡിയവണ്‍ മെഗാഷോ വര്‍ണ്ണമഴ ശ്രദ്ധേയമായി 

MediaOne Logo

rishad

  • Published:

    2 Jun 2018 6:51 AM GMT

മീഡിയവണ്‍ മെഗാഷോ വര്‍ണ്ണമഴ ശ്രദ്ധേയമായി 
X

മീഡിയവണ്‍ മെഗാഷോ വര്‍ണ്ണമഴ ശ്രദ്ധേയമായി 

വർണ്ണമഴ എന്ന പേരിട്ട പരിപാടി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു

മീഡിയവൺ തിരുവനന്തപുരത്ത് മെഗാഷോ ഒരുക്കി. വർണ്ണമഴ എന്ന പേരിട്ട പരിപാടി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിന്നു വർണ്ണമഴ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുൻപിലൊരുക്കിയ പ്രത്യേക വേദിയിലാണ് വർണ്ണമഴ അരങ്ങേറിയത്. സ്വയംവര സിൽക്ക്സിന്റെയും, കൈരളി ജുവലറിയുടേയും പങ്കാളിത്തത്തോടെയായിരിന്നു പരിപാടി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വർണ്ണമഴ ഉത്ഘാടനം ചെയ്തു.

കീബോർഡിൽ അത്ഭുതം തീർത്ത് സ്റ്റീഫൻ ദേവസിയും, പിന്നണി ഗായകരായ ജ്യോത്സനയും ,സച്ചിൻ വാര്യരും, അനിതാ ഷേയവും കാണികളെ ത്രസിപ്പിച്ചു. മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ജയരാജ് വാര്യരും അരങ്ങിലെത്തി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ പ്രശാന്ത്, മീഡിയ വൺ സിഇഒ എം അബ്ദുൽ മജീദ്, ഡെപ്യൂട്ടി സിഇഒ എം സാജിദ് എന്നിവർ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി.

TAGS :

Next Story