Quantcast

വിഴിഞ്ഞം തുറമുഖം; മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു

MediaOne Logo

Jaisy

  • Published:

    2 Jun 2018 1:14 PM GMT

വിഴിഞ്ഞം തുറമുഖം; മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു
X

വിഴിഞ്ഞം തുറമുഖം; മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു

വാഗ്ദാനം നല്‍കിയ പുനരധിവാസ പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. വാഗ്ദാനം നല്‍കിയ പുനരധിവാസ പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച വിഴിഞ്ഞം പാരിഷ് കൌണ്‍സിലും രാത്രിയോടെ സമരപ്പന്തലിലെത്തി.

വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകൾ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം മതിയായ നഷ്ടപരിഹാരത്തുകകള്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. സമരം തുടങ്ങിയതോടെ തുറമുഖ കമ്പനി എംഡി ഡോ . ജയകുമാര്‍, അദാനി കമ്പനി സിഇഒ സന്തോഷ് കുമാര്‍ മാഹാപാത്ര, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് വിഴിഞ്ഞം പാരിഷ് കൌണ്‍സില്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായി. എന്നാല്‍ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. ഈ മാസം 30ന് കലക്ടറുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് പാലിക്കുന്നതുവരെ സമരം തുടരണം എന്ന നിലപാടായിരുന്നു ഒരു വിഭാഗത്തിന്. ഇന്നലെ സമരപ്പന്തലിലെത്തിയ വി എസിനെ തിരിച്ചയച്ച പൊലീസ് നടപടി കൂടിയായപ്പോള്‍ പാരിഷ് കൌണ്‍സില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. സമരത്തെത്തുടര്‍ന്ന് തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും അണി നിരത്തി സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികള്‍.

TAGS :

Next Story