Quantcast

ഡിവൈഎഫ്‌ഐയുടെ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് കൈതാങ്ങായി ജൈവ പച്ചക്കറി കൃഷി

MediaOne Logo

Subin

  • Published:

    2 Jun 2018 9:29 PM GMT

'പൊതിച്ചോറൊരുക്കുന്നടുക്കളയ്ക്ക്, വിഷച്ചാറൊഴിയ്ക്കാത്ത പച്ചക്കറി' സ്‌നേഹപൂര്‍വ്വം എന്ന പേരിലാണ് ജൈവ പച്ചക്കറി കൃഷി ഡിവൈഎഫ്‌ഐ ആരംഭിച്ചത്. ഇതിലൂടെ വിളയിച്ചെടുക്കുന്ന പച്ചക്കറി ഭക്ഷണം നല്‍കുന്ന വീടുകളില്‍ സൗജന്യമായി നല്‍കും.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് കൈതാങ്ങുമായി സ്‌നേഹപൂര്‍വ്വം എന്ന ജൈവ പച്ചക്കറി കൃഷി. ഭക്ഷണവിതരണ പദ്ധതി വിജയിപ്പിക്കാന്‍ സഹകരിച്ച ജനങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി വിതരണം ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുടങ്ങാതെയുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതിയായ ഹൃദയപൂര്‍വ്വം 2018 ജനുവരി ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായിട്ടാണ് മറ്റൊരു ജനകീയ പദ്ധതിയുമായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി രംഗത്ത് വന്നത്.'പൊതിച്ചോറൊരുക്കുന്നടുക്കളയ്ക്ക്, വിഷച്ചാറൊഴിയ്ക്കാത്ത പച്ചക്കറി' സ്‌നേഹപൂര്‍വ്വം എന്ന പേരിലാണ് ജൈവ പച്ചക്കറി കൃഷി ഡിവൈഎഫ്‌ഐ ആരംഭിച്ചത്. ഇതിലൂടെ വിളയിച്ചെടുക്കുന്ന പച്ചക്കറി ഭക്ഷണം നല്‍കുന്ന വീടുകളില്‍ സൗജന്യമായി നല്‍കും.

ജില്ലയിലെ ഡിവൈഎഫ് ലോക്കല്‍ കമ്മിറ്റികളില്‍ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മണ്ണന്തലയില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിര്‍വ്വഹിച്ചു.

TAGS :

Next Story