പെരുമ്പാവൂരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല
പെരുമ്പാവൂരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല
യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായുളള സംശയവും നിലനില്‍ക്കുമ്പോഴും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
പെരുമ്പാവൂരില്‍ യുവതി ക്രൂരമായ കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായുളള സംശയവും നിലനില്‍ക്കുമ്പോഴും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഏറെ നാളായി ജിഷയെയും അമ്മയെയും നാട്ടുകാരില്‍ പലരും ശല്യപ്പെടുത്താറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഏപ്രില്‍ ഇരുപത്തെട്ടാം തീയ്യതി രാത്രി കുറുപ്പംപടി ഇരിങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടിലാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതോളം മുറിവുകളുണ്ടായിരുന്നു. വയറില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു. രാത്രി എട്ടരയോടെ അമ്മ രാജേശ്വരിയാണ് മൃതദേഹം ആദ്യം കണ്ടത്. അരയ്ക്ക് കീഴ്പോട്ട് വിവസ്ത്രയായി കാണപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അന്വേഷണത്തോട് ഒരു തരത്തിലും നാട്ടുകാര്‍ സഹകരിക്കാത്തത് പൊലീസിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Adjust Story Font
16