ഉദയകുമാർ ഉരുട്ടികൊലക്കേസ്: പൊലീസിനെതിരെ മുൻ ഫോറൻസിക് ഡയറക്ടറുടെ നിർണ്ണായക മൊഴി

ഉദയകുമാർ ഉരുട്ടികൊലക്കേസ്: പൊലീസിനെതിരെ മുൻ ഫോറൻസിക് ഡയറക്ടറുടെ നിർണ്ണായക മൊഴി

MediaOne Logo

Sithara

  • Published:

    2 Jun 2018 5:11 AM

ഉദയകുമാർ ഉരുട്ടികൊലക്കേസ്: പൊലീസിനെതിരെ മുൻ ഫോറൻസിക് ഡയറക്ടറുടെ നിർണ്ണായക മൊഴി
X

ഉദയകുമാർ ഉരുട്ടികൊലക്കേസ്: പൊലീസിനെതിരെ മുൻ ഫോറൻസിക് ഡയറക്ടറുടെ നിർണ്ണായക മൊഴി

ഉദയകുമാറിന്റെ മരണകാരണം പൊലീസിന്റെ ഉരുട്ടല്‍ പ്രയോഗമാണെന്ന് സാക്ഷി കൂടിയായ ഡോ ശ്രീകുമാരി കോടതിയിൽ മൊഴി നൽകി.

ഉദയകുമാർ ഉരുട്ടികൊലക്കേസിൽ പോലീസുദ്യോഗസ്ഥർക്കെതിരെ മുൻ ഫോറൻസിക് ഡയറക്ടറുടെ നിർണ്ണായക മൊഴി. ഉദയകുമാറിന്റെ മരണകാരണം പൊലീസിന്റെ ഉരുട്ടല്‍ പ്രയോഗമാണെന്ന് സാക്ഷി കൂടിയായ ഡോ ശ്രീകുമാരി കോടതിയിൽ മൊഴി നൽകി. ഉരുട്ടാൻ ഉപയോഗിച്ച പൈപ്പും ഇവർ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണ വേളയിലാണ് കേസിലെ സാക്ഷിയായ മുന്‍ ഫോറൻസിക് ഡയറക്ടര്‍ ഡോ ശ്രീകുമാരിയുടെ മൊഴി. ഉദയകുമാറിൻറെ മരണ കാരണം പൊലീസിൻറെ ഉരുട്ടൽ പ്രയോഗമായമാണെന്ന് ഡോ ശ്രീകുമാരി സാക്ഷ്യപ്പെടുത്തുന്നു. ഉദയകുമാറിന്റേത് അസ്വാഭാവിക മരണമാണ്. കൊല്ലപ്പെടുന്നതിന് 24 മണികുർ മുമ്പ് ഉദയകുമാര്‍ മാരകമായ മർദ്ദനത്തിന് വിധേയനായി. മര്‍ദ്ദനത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ജി.ഐ പൈപും ഡോക്ടർ കോടതിയിൽ തിരിച്ചറിഞ്ഞു. വിചാരണ വ്യഴാഴ്ച തുടരും.

പോലീസ് ഉദ്യോഗസ്ഥരായിരുന്ന ഇ കെ സാബു, ടി അജിത്കുമാർ, വി പി മോഹൻ, ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാത്രി 10.30ന് ശ്രീകണ്ഠശ്വരം പാർക്കിൽ നിന്ന് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത
ഉദയകുമാറിനെ ചോദ്യം ചെയ്യലിനിടെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

TAGS :

Next Story