വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നേരെ നാട്ടുകാരുടെ അതിക്രമം
വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നേരെ നാട്ടുകാരുടെ അതിക്രമം
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന സംശയത്തില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ മര്‍ദ്ദനം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ ഷാന്‍ ആണ് വലിയതുറയില്‍..
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന സംശയത്തില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ മര്‍ദ്ദനം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ ഷാന്‍ ആണ് വലിയതുറയില്‍ നാട്ടുകാരുടെ അതിക്രമത്തിനിരയായത്. എന്നാല്‍ അക്രമം കണ്‍മുന്നില്‍ നടന്നിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
ഞായറാഴ്ചയാണ് സംഭവം. വലിയതുറയില്‍ ഭിക്ഷ തേടുകയായിരുന്ന നാവായിക്കുളം സ്വദേശി ചന്ദ്ര എന്ന ഷാനിനെ മുപ്പതോളം പേര്‍ സംഘം ചേര്‍ന്ന് തടഞ്ഞുവെക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് ഷാനിനെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം നല്‍കിയ ഷാനിനെ പിന്നീട് രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കേസെടുക്കേണ്ടതില്ലെന്നും പരാതിയില്ലെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. അക്രമത്തിനെതിരെയും സ്വമേധയാ കേസെടുക്കാത്ത പൊലീസ് നിലപാടിനെതിരെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
സംഭവം വിവാദമായോടെ അക്രമത്തിനിരയായ വ്യക്തിയെ ബന്ധപ്പെട്ട് പരാതി എഴുതി വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. ദൃശ്യങ്ങള്‍ വെച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ സൈബര്‍ പൊലീസിന് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16