ഷുഹൈബ് വധക്കേസ്; ക്വട്ടേഷന്‍ നല്‍കിയത് മട്ടന്നൂരിലെ സിപിഎം നേതാവ്, വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് ആകാശ്
ഷുഹൈബ് വധക്കേസ്; ക്വട്ടേഷന്‍ നല്‍കിയത് മട്ടന്നൂരിലെ സിപിഎം നേതാവ്, വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് ആകാശ്
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാശംങ്ങള്‍ മീഡിയവണ്‍ പുറത്തുവിടുന്നു
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരും തില്ലങ്കേരി സ്വദേശികള്‍. ഇനി പിടിയിലാകാനുളളതാകട്ടെ തില്ലങ്കേരി സ്വദേശി ദീപു എന്ന ദീപ് ചന്ദും. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാശംങ്ങള്‍ മീഡിയവണ്‍ പുറത്തുവിടുന്നു.
മട്ടന്നൂരിലെ ഒരു സി.പി.എം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ഷുഹൈബിനെ അക്രമിക്കാനുളള ക്വട്ടേഷന്‍ നല്‍കുന്നത്. ക്വട്ടേഷന്‍ ഗ്യാങിനെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാന്‍ ചെയ്തതും ആകാശാണ്. തില്ലങ്കേരിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും ക്വട്ടേഷനില്‍ മുന്‍പരിചയമുളളവരുമായ റെജില്‍രാജ്, ജിതിന്‍, ദീപു എന്നിവരെ ആകാശ് ഇതിനായി ഒപ്പം കൂട്ടുന്നു. വാഹനം എത്തിക്കാനുളള ചുമതല അഖിലിനായിരുന്നു. പാപ്പിനിശേരി അരോളിയിലെ പ്രശോഭ് എന്ന റെന്റ് എ കാര്‍ ബിസിനസുകാരനില്‍ നിന്നും വാഹനം വാടകക്കെടുത്ത് അഖില്‍ പ്രദേശ വാസിയായ അസ്കറിന് നല്‍കി. കൊലയാളി സംഘത്തിന് ഷുഹൈബിനെ ചൂണ്ടിക്കാട്ടിയതും വാഹനം ഓടിച്ചതും അസ്കറാണ്. ഷുഹൈബിന്റെ ശരീരത്തിലെ 37 വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് താനാണെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പിടിയിലാവാനുളള ദീപുവിന് സംഭവത്തിനിടെ നിസാരമായ പരിക്കേറ്റിരുന്നു. കൊലയാളി സംഘത്തിലെ രണ്ട് പേര്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൌകര്യം ഏര്‍പ്പെടുത്തിയെന്നതാണ് അന്‍വറിന് മേലുളള കുറ്റം. ആകാശിന് ക്വട്ടേഷന്‍ നല്‍കിയ നേതാവ് ആരാണ്..? തില്ലങ്കേരിയില്‍നിന്നും 40 കിലോമീറ്ററിനപ്പുറം കാര്‍ വാടകക്കെടുക്കാന്‍ ആരാണ് സഹായിച്ചത്..? കൃത്യത്തിന്റെ രൂപ രേഖ തയ്യാറാക്കിയത് ആര്...? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രതികള്‍ നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നത്.
Adjust Story Font
16