Quantcast

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമമെന്ന് ഇസ്മയില്‍

MediaOne Logo

admin

  • Published:

    2 Jun 2018 3:37 PM GMT

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമമെന്ന് ഇസ്മയില്‍
X

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമമെന്ന് ഇസ്മയില്‍

ഇനിയും വേട്ടയാടാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഇസ്മയില്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു...

മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരായ കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി സിപിഐയിൽ പൊട്ടിത്തെറി. കഴിഞ്ഞ മൂന്ന് വർഷമായി തന്നെ സംസ്ഥാന നേതൃത്വം വേട്ടയാടുന്നുവെന്ന് കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ കെഇ ഇസ്മയിൽ വ്യക്തമാക്കി. അഴിമതിക്കാരനായി ചിത്രീകരിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഇസ്മയിൽ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ കെ ഇ ഇസ്മായിനെതിരായ കുറ്റപത്രമാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയത്‌. ഇസ്മയിലിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നു. പാർട്ടി അറിയാതെ ഫണ്ട് പിരിവ്, വിദേശ യാത്ര, ആഡംബര ഹോട്ടലിൽ താമസം ഇസ്മയിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും സംഘടനാ ചട്ടങ്ങൾക്കും രീതികൾക്കും വിരുദ്ധമെന്നാണ് ആക്ഷേപം. കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് സമ്മേളന റിപ്പോർട്ടിന്റെ ഭാഗമാക്കിയതിലും ഇതിൽ തന്നെ വാഴൂർ സോമൻ അടക്കമുള്ളവരെ ഒഴിവാക്കിയതും ഇസ്മയിലിനെ ചൊടിപ്പിച്ചു.

കഴിഞ്ഞ 3 വർഷക്കാലമായി സംസ്ഥാന പാർട്ടി നേതൃത്വം അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ്‌ തന്നെ വേട്ടയാടുകയാണ്. റിപ്പോര്‍ട്ടിലെ പരാമർശങ്ങൾ തെറ്റാണ്. പാർടി സഖാക്കൾക്ക്‌ ഇടയിലും പൊതുജന മധ്യത്തിലും ഇകഴ്ത്താനുള്ള ബോധപൂർവ്വമായ നടപടിയാണിത്‌.

ദേശീയ നേതൃത്വം ഗൗരവത്തോടെ ഇടപെട്ടില്ലെങ്കിൽ സത്യസന്ധമായ കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും ഇസ്മയിൽ നേതൃത്വത്തെ അറിയിച്ചു. പരാതി വാർത്ത തള്ളാതെയായിരുന്നു സുധാകർ റെഡ്ഢിയുടേയും പ്രതികരണം. ഇസ്മയിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സുധാകർ റെഡ്ഢി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

ഒരു കാലത്ത് പാർട്ടി ശക്തി കേന്ദ്രമായിരുന്ന ഇസ്മയിലിനെതിരായ നീക്കങ്ങൾ ഇനിയും കെട്ടടങ്ങാത്ത വിഭാഗീയതയുടെ കൂടി തെളിവാണ്. നിലവിൽ സംസ്ഥാന പാർട്ടിയിൽ ശക്തനായ കാനം ഇസ്മയിലിനെതിരായ തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകുമോയെന്നാണ് ഇനി അറിയേണ്ടത്.

TAGS :

Next Story