Quantcast

ദമ്പതികള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസ്

MediaOne Logo

Jaisy

  • Published:

    2 Jun 2018 7:14 PM GMT

ദമ്പതികള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസ്
X

ദമ്പതികള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസ്

ഗോപന്റെ മകന്‍ വിവേക് ഗോപന്‍, സുഭാഷ് എന്നിവര്‍ക്കെതിരെയാണ് കേസ്

മിശ്രവിവാഹിതരെ സഹായിച്ചു എന്ന പേരിൽ തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച ആർഎസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു . വിവേക് ഗോപൻ സുഭാഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത് . തടഞ്ഞുവെക്കൽ, മർദ്ദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആർ എസ് എസ് ആക്രമണത്തിനെതിരെ പരാതി സ്വീകരിക്കാകാനും കേസെടുക്കാകാനും പൊലീസ് വൈകിയെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വിവേക് ഗോപൻ സുഭാഷ് എന്നീ രണ്ടുപേരെയാണ് പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേമത്തെ ബിജെപി കൗൺസിലർ ഗോപന്റെ മകനാണ് വിവേക് ഗോപൻ. ഐ പി സി 341 323 354 34 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിൽ 354 സ്ത്രീത്വത്തെ അപമാനിക്കൽ സ്ത്രീകളെ ആക്രമിക്കൽ എന്നിവ ഉൾപ്പെടുന്ന ജാമ്യമില്ലാ കുറ്റമാണ്. നാല്പതോളം പേർ ഉൾപ്പെട്ട സംഘം ആക്രമിച്ചു എന്നായിരുന്നു ഷമീറും ഭാര്യയും നൽകിയ പരാതി.

5 ആർഎസ്എസ് പ്രവർത്തകരുടെ പേരും ഷമീർ പൊലീസിൽ നൽകിയ മൊഴിയിലുണ്ട്. കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്താത്തത് പൊലീസ് നടപടികളിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കുറ്റത്തിൽ പങ്കാളികളായ മറ്റുള്ളവരെക്കൂടി കേസിൽ ഉൾപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് നേമം സ്വദേശി ഷമീറിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. ചങ്ങല വലിച്ചു ട്രെയിൻ നിർത്തി മർദ്ദിക്കുകയായിരുന്നു.

TAGS :

Next Story