കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് വാസുദേവന്റെ മകന്‍ വീനീഷ്
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് വാസുദേവന്റെ മകന്‍ വീനീഷ്
അതേസമയം വീനീഷിന്റെ മൊഴിയിലെ വൈരുധ്യം വെളിവാക്കുന്ന മൊഴിപ്പകര്‍പ്പ് പുറത്തുവന്നു...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെ കുരുക്കി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വീനീഷിന്റെ വെളിപ്പെടുത്തല്‍. പൊലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിരുന്നില്ലെന്ന് വിനീഷ് പറഞ്ഞു. അതേസമയം വീനീഷിന്റെ മൊഴിയിലെ വൈരുധ്യം വെളിവാക്കുന്ന മൊഴിപ്പകര്‍പ്പ് പുറത്തുവന്നു.
വീടാക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനായ വിനീഷാണ് പൊലീസിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന ആളുമാറി പിടികൂടിയതെന്നായിരുന്നു ആരോപണം. ഇത് ശെരിവെക്കുന്ന പ്രതികരണമാണ് വിനീഷിന്റേത്.
മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് പൊലീസിനോട് പറഞ്ഞിരുന്നത്. അക്രമികളുടെ കൂട്ടത്തില്‍ ശ്രീജിത്തിനെ കണ്ടിരുന്നില്ലെന്നും വീനീഷ് പറഞ്ഞു. എന്നാല്‍ ഇതിനിടെ പോലീസിന് വീനീഷ് നേരത്തെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ശ്രീജിത്തും സഹോദരനുമാണ് അക്രമിച്ചതെന്നായിരുന്നു വിനീഷിന്റെ ആദ്യമൊഴി. വിനീഷ് മൊഴി നല്‍കിയത് ശ്രീജീത് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തിലാണെന്നാണ് പോലീസ് വിശദീകരണം. അതിനാല്‍ വിനീഷിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പുതിയ വെളിപ്പെടുത്തല്‍ തെറ്റാണെന്നും പോലീസ് വിശദീകരിക്കുന്നു.
പതിനാലുപേരുടെ സംഘമാണ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതില്‍ ആറുപേരെയെങ്കിലും കണ്ടാലറിയാം. ഇവരുടെ വിവരങ്ങളാണ് പൊലീസിന് നല്‍കിയതെന്നും വിനീഷ് പറയുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. മത്സ്യതൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം വാസുദേവന്‍(55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഉള്‍പ്പടെ പത്തുപേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്തത്.
Adjust Story Font
16