തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന് പൊലീസ്
തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന് പൊലീസ്
യുവതിയുടെ ബന്ധുക്കള്‍ വസ്ത്രം തിരിച്ചറിഞ്ഞു
തിരുവല്ലത്ത് കണ്ടെത്തിയ മൃതശരീരം കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലീഗയുടേതെന്ന് ബന്ധുക്കൾ. നടന്നത് കൊലപാതകമാകാമെന്ന് പൊലീസും അറിയിച്ചു. മൃതശരീരം ലഭിച്ച പ്രദേശത്തിന്റെ നിഗൂഡത സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്.
കോയമ്പത്തൂരിൽ നിന്നും രാവിലെ തിരുവല്ലത്ത് എത്തിയ ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും മൃതശരീരത്തിലെ ടീ ഷർട്ട് ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ജാക്കറ്റോ ഷൂവോ ലിഗയുടേതല്ല. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. ലിഗയുടെ മൃതശരീരമാകാമെന്നും കൊലപാതക സാധ്യത പരിശോധിക്കുമെന്നും ഡിസിപി അറിച്ചു
മൃതശരീരത്തിന്റെ കാൽപാദങ്ങൾ രണ്ടും രണ്ടിടങ്ങളിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി ക്രമങ്ങൾ ഇന്ന് തന്നെ ആരംഭിക്കും. പ്രദേശത്ത് നിന്ന് സംശയകരമായി ലഭിച്ച മദ്യ കുപ്പിയും ഫോറിൻ സിഗററ്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്
Adjust Story Font
16