സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനൊപ്പം കുറ്റകൃത്യങ്ങളും കൂടുന്നു
പീഡനക്കേസുകളിലെ പ്രതികളിലധികവും ലഹരിയുടെ പിടിയില്‍
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിനൊപ്പം കുറ്റക്യത്യങ്ങളുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം 235,206 ക്രിമിനല്‍കേസുകളാണ് പോലീസ് കൂടുതലായി രജിസ്റ്റര്‍ചെയ്തത്. ലഹരി ഉപയോഗിക്കുന്നവര്‍ ചെയ്ത കുറ്റക്യത്യങ്ങളില്‍ അധികവും പീഡനവും, കൊലപാതകവുമാണ്.
2011-ല്‍ സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തത് 4,18,770 കേസുകളാണ്. 2015 ആയപ്പോഴേക്കും അത് 6,53,976 ആയി ഉയര്‍ന്നു. അതായത് അഞ്ച് വര്‍ഷത്തിനിടെ 2,35,206 കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തു. കാരണം തേടി പോലീസ് പരിശോധന നടത്തിയപ്പോഴാണ് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നത് കുറ്റക്യത്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുള്ള പ്രധാന കാരണമായി കണ്ടെത്തിയത്. 2011-ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകള്‍ 693 ആയിരുന്നുവെങ്കില്‍ 2015 ആയപ്പോഴേക്കും അത് 4105 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയത 1237 പീഡനക്കേസുകളിലെ പ്രതികളില്‍ പകുതിയിലധികവും ലഹരിയുടെ പിടിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16