സംസ്‍കൃത സര്‍വകലാശാല കവാടത്തില്‍ എന്ത് ത്യാഗം സഹിച്ചും പ്രതിമ സ്ഥാപിക്കുമെന്ന് കുമ്മനം
സംസ്‍കൃത സര്‍വകലാശാല കവാടത്തില്‍ എന്ത് ത്യാഗം സഹിച്ചും പ്രതിമ സ്ഥാപിക്കുമെന്ന് കുമ്മനം
അക്കാദമിക് ബ്ലോക്കില്‍ ശങ്കരാചാര്യരുടെ പ്രതിമ ഉണ്ടെന്നിരിക്കെ കാവാടം ക്ഷേത്ര വത്കരിച്ച് ഹൈന്ദവ ആരാധന നടത്തുന്നതിനാണ് പുതിയ പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ആരോപണം.
കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല കവാടത്തില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള വൈസ് ചാന്‍സിലറുടെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അതേസമയം എന്ത് ത്യാഗം സഹിച്ചും പ്രതിമ സ്ഥാപിക്കുമെന്നും ഇതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
അക്കാദമിക് ബ്ലോക്കില്‍ ശങ്കരാചാര്യരുടെ പ്രതിമ ഉണ്ടെന്നിരിക്കെ കാവാടം ക്ഷേത്ര വത്കരിച്ച് ഹൈന്ദവ ആരാധന നടത്തുന്നതിനാണ് പുതിയ പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ആരോപണം. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സമര പാതയിലാണ്. പ്രതിമ സ്ഥാപിക്കാരുതെന്ന് ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനയായ അസ്സ്യൂട്ട് വിസിക്ക് നിവേദനം നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് എന്ത് ത്യാഗം സഹിചും പ്രതിമ സ്ഥാപിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന
പ്രവേശന കവാടത്തില്‍ പടിപ്പുര, രണ്ട് ഗേറ്റുകള്‍, മ്യൂറല്‍ പെയിന്റിംഗ് ശങ്കരാചാര്യരുടെ പ്രതിമ മുതലായവ സ്ഥാപിക്കുന്നതിനാണ് നീക്കം നടക്കുന്നത്. രണ്ട് വര്‍ഷം മുന്പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി യെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം. ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതുമായുള്ള വിവാദം അനാവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് എം.എല്‍.എ വ്യക്തമാക്കി.
Adjust Story Font
16