Quantcast

യു കെ കുമാരന് വയലാര്‍ അവാര്‍ഡ്

MediaOne Logo

Subin

  • Published:

    3 Jun 2018 2:24 AM GMT

യു കെ കുമാരന് വയലാര്‍ അവാര്‍ഡ്
X

യു കെ കുമാരന് വയലാര്‍ അവാര്‍ഡ്

തക്ഷന്‍ കുന്ന് സ്വരൂപം എന്ന നോവലിനാണ് അവാര്‍ഡ്.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ യു കെ കുമാരന്. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ 27ന് സമ്മാനിക്കും. പുരസ്കാര ലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് യു കെ കുമാരന്‍ മീഡിയവണിനോട് പ്രതികരിച്ചു.

വടക്കേ മലബാറിലെ തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്റെ നൂറ്റാണ്ടുകാലത്തെ കഥ. കറുത്തവനും നിരക്ഷരനുമായ രാമര്‍ പ്രധാന കഥാപാത്രം. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് അയാള്‍ സമൂഹത്തെ നയിക്കുന്നു.

നഗരവല്‍കരണത്തിന്റെ കാലത്ത് പ്രാദേശിക സ്വത്വങ്ങള്‍ ഇല്ലാതാകുന്നതെങ്ങനെയെന്ന് പറയുകയാണ് തക്ഷന്‍കുന്ന് സ്വരൂപം. ആധുനിക ജീവിതത്തിലെ സ്നേഹശൂന്യമായ ഇടങ്ങളെയും നോവലില്‍ യു കെ കുമാരന്‍ തൊട്ടുകാണിക്കുന്നു.

രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ നോവലിന് കഴിഞ്ഞ വര്‍ഷത്തെ ചെറുകാട് അവാര്‍ഡുള്‍പ്പെടെ ഏഴാമത്തെ പുരസ്കാരമാണിത്. കാണുന്നതല്ല കാഴ്ചകള്‍, ഒരിടത്തുമെത്താത്തവള്‍, വളഞ്ഞകാലുള്ള കുട, റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു തുടങ്ങി 49 കൃതികള്‍ യു കെ കുമാരന്‍ രചിച്ചിട്ടുണ്ട്.

TAGS :

Next Story