Quantcast

കുഴിമണ്ണയിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ ഉപവാസം

MediaOne Logo

admin

  • Published:

    3 Jun 2018 6:08 AM GMT

കുഴിമണ്ണയിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ ഉപവാസം
X

കുഴിമണ്ണയിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ ഉപവാസം

മലപ്പുറം കുഴിമണ്ണയില് മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം കുഴിമണ്ണയില് മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് രാഷ്ട്രീയ ഒത്താശയോടെ മണ്ണ് കൊണ്ടുപോകുന്നതെന്നാണ് സമരസമിതിയുടെ ആരോപണം. നാട്ടുകാര്‍ മലപ്പുറം കളക്ട്രേറ്റിനു മുന്നില്‍ ഉപവാസം നടത്തി.

കുഴിമണ്ണ മേല്മുറി ഗ്രാമത്തിലെ നൂറോളം കുടുംബങ്ങളാണ് കളക്ട്രേറ്റു പടിക്കല്‍ ഉപവാസത്തിനെത്തിയത്. തങ്ങളുടെ നാടിന് ജീവജലം നല്‍കുന്ന മലയിടിച്ച് കൊണ്ടുപോകാന്‍ആരെയും അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു.

കൊണ്ടോട്ടി താലൂക്കിലെ ചെനിയംകുന്ന് മലയില്‍ നിന്നാണ് മണ്ണെടുത്ത് തമിഴ്നാട്ടിലേക്ക് കടത്തുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്തുകയോ 25 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് വ്യവസായ വകുപ്പ് സ്വകാര്യവ്യക്തിക്ക് ഖനനാനുമതി നല്കിയതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. അനധികൃതമായി മണ്ണെടുക്കുന്നത് ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാര്‍ തടഞ്ഞിരുന്നു. മുമ്പ് ഉരുള്‍ പൊട്ടലുണ്ടായിട്ടുള്ള ഈ പ്രദേശത്ത് മലയിടിക്കുന്നതോടെ ദുരന്തസാധ്യതകൂടും എന്നതാണ് പ്രദേശവാസികളുടെ ആശങ്ക.

TAGS :

Next Story