കെ എസ് യു പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം
കെ എസ് യു പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം
നേരത്തെ വോട്ടെണ്ണല്‍ നടക്കാത്ത ജില്ലകളുടെ വോട്ടെണ്ണലും ഇന്ന് കെപിസിസിയില്‍ നടക്കും.
കെ എസ് യു പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം. കെപിസിസിയില്‍ രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ നേടി എ ഗ്രൂപ്പ് മേധാവിത്വം സ്ഥാപിക്കുമെന്നാണ് സൂചന.
20 ന് മുതല്‍ ജില്ലകളില്‍ തുടങ്ങിയ വോട്ടെടുപ്പ് ഇന്നലെയോടെ പൂര്‍ത്തിയായി. കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ഒഴികെ മറ്റു ജില്ലകളില്‍ ജില്ലാ നേതൃത്വത്തിന്‍റെ വോട്ടെണ്ണലും കഴിഞ്ഞു. സംസ്ഥാന ഭാരവാഹികളുടെയും ദേശീയ പ്രതിനിധികളുടെയും വോട്ടെണ്ണല്‍ ഇന്ന് കെപിസിസിയില്‍ നടക്കും. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ കെഎം അഭിജിത്തിനാണ് ജയസാധ്യത. സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളിലും എ വിഭാഗം മേധാവിത്വം പ്രതീക്ഷിക്കുന്നു. കണ്ണൂര്‍ സ്വദേശി വിപി റഷീദാണ് ഐ ഗ്രൂപ്പിന്‍റ പ്രസിഡന്റ് സ്ഥാനാര്‍ഥി. നേരത്തെ വോട്ടെണ്ണല്‍ നടക്കാത്ത ജില്ലകളുടെ വോട്ടെണ്ണലും ഇന്ന് കെപിസിസിയില്‍ നടക്കും.
ഇതുവരെ വോട്ടെണ്ണിയതില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് ഐ ഗ്രൂപ്പിന് കിട്ടിയത്. കൊല്ലം ജില്ല മുരളീ ഗ്രൂപ്പിന് ലഭിച്ചതൊഴിച്ചാല്‍ മറ്റു ജില്ലകള്‍ എ ഗ്രൂപ്പാണ് നേടിയത്. ഇനി വോട്ടെണ്ണാനുള്ളതില്‍ കണ്ണൂര്‍ ഐ ഗ്രൂപ്പിന് ലഭിച്ചേക്കും. ഗ്രൂപ്പുകളില്‍ തമ്മിലുണ്ടാക്കിയ ധാരണ പാളിയതാണ് ഇത്രയും വ്യത്യാസമുണ്ടായതിന് പിന്നില്‍. ഐ ഗ്രൂപ്പ് ധാരണയനുസരിച്ച് മുന്നോട്ട് പോയപ്പോള്‍ എ വിഭാഗം എല്ലായിടത്തും നാമനിര്‍ദേശം നല്‍കി.
Adjust Story Font
16