Quantcast

ഗോവിന്ദാപുരത്തെ അയിത്ത പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ചെന്നിത്തല

MediaOne Logo

Jaisy

  • Published:

    3 Jun 2018 1:15 PM GMT

ഗോവിന്ദാപുരത്തെ അയിത്ത പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ചെന്നിത്തല
X

ഗോവിന്ദാപുരത്തെ അയിത്ത പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ചെന്നിത്തല

ചക്ലിയരെ ജാതീയമായി ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

ഗോവിന്ദാപുരത്തെ അയിത്ത പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു. ചക്ലിയരെ ജാതീയമായി ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍, കോളനിയില്‍ അയിത്തം നിലനില്‍ക്കുന്നില്ലെന്നും ചക്ലിയരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്‍ ഡിജിപിക്കും ജില്ലാകലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

ഗോവിന്ദാപുരത്തെ അയിത്താചരണം അവസാനിപ്പിക്കാനും ചക്ലിയരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. അയിത്താചരണം കേരളത്തിന് ലജ്ജാകരമാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോളനിയില്‍ അയിത്താചരണമില്ലെന്നാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഡിജിപിക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ചക്ലിയരുടെ ജീവിതനിലവാരം വളരെ താഴ്ന്നതാണെന്നും അവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. വസ്തുതാന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ചക്ലിയരുടെ ആരോപണം.

ജാതീയ വിവേചനത്തിനെതിരെ ചക്ലിയര്‍ നടത്തുന്ന ചെറുത്തു നില്‍പിനെ രാഷ്ട്രീയ ഭിന്നതയായി ചിത്രീകരിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. ഗോവിന്ദാപുരത്ത് അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോളനി സന്ദര്‍ശിച്ച കെ സോമപ്രസാദ് എംപി ആവശ്യപ്പെട്ടു.

TAGS :

Next Story