Quantcast

മഞ്ചേശ്വരത്ത് ത്രികോണമത്സരം ശക്തം

MediaOne Logo

admin

  • Published:

    3 Jun 2018 7:06 PM

മഞ്ചേശ്വരത്ത് ത്രികോണമത്സരം ശക്തം
X

മഞ്ചേശ്വരത്ത് ത്രികോണമത്സരം ശക്തം

ഓരോ വോട്ടും നിര്‍ണായകമായ മണ്ഡലത്തില്‍ പരമാവധി പേരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

ശക്തമായ ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാവുകയാണ് മഞ്ചേശ്വരം. മണ്ഡലത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രചാരണം സജീവമാണ്. ഇത്തവണ അക്കൌണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി.

പ്രായവ്യത്യാസമില്ലാതെ മണ്ഡലത്തിലെ ഓരോ ആളോടും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുറസാഖിന്റെ പ്രചാരണം.

മൂന്ന് പതിറ്റാണ്ടായി രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ഇത്തവണ മണ്ഡലത്തില്‍ ജയിച്ചേ തീരു. ഇതിനായി തീവ്രയജ്ഞത്തിലാണ് കേരളത്തിലെയും കര്‍ണാടകയിലേയും സംഘപരിവാര്‍.

2006ല്‍ യുഡിഎഫിനെ തറപറ്റിച്ച് അട്ടമറി വിജയം നേടിയ സിഎച്ച് കുഞ്ഞമ്പുവിന് ഇത്തവണയും മണ്ഡലം കൂടെനില്‍ക്കുമെന്ന പ്രതീക്ഷയുണ്ട്.

ഓരോ വോട്ടും നിര്‍ണായകമായ മണ്ഡലത്തില്‍ പരമാവധി പേരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

TAGS :

Next Story