Quantcast

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി

MediaOne Logo

Subin

  • Published:

    3 Jun 2018 2:56 AM GMT

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി
X

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി

കെ ഭാസ്‌കരന്‍ ദലിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ രാഷ്ട്രീയം മാറ്റി വെച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ കൊണ്ടുവന്നത്.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ ഡിവൈഎഫ്‌ഐ നേതാവായ ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടിക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടിനും അടിസ്ഥാനമില്ല. കേസെടുക്കേണ്ടതായ ഒരു സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഭാസ്‌കരന്‍ ദലിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ രാഷ്ട്രീയം മാറ്റി വെച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ കൊണ്ടുവന്നത്.

കെ ഭാസ്‌കരനുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നും എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക. പോളിങ് ബൂത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ മനോവിഷമം ഉണ്ടായി. മര്‍ദിച്ചുവെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

TAGS :

Next Story