Quantcast

ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

MediaOne Logo

Sithara

  • Published:

    3 Jun 2018 12:18 AM GMT

ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
X

ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

മുജാഹിജ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ മുസ്‍ലിം സംഘടനകള്‍ രംഗത്തെത്തി.

ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. 40 പേരുടെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി.

മുജാഹിജ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ മുസ്‍ലിം സംഘടനകള്‍ രംഗത്തെത്തി. മതപ്രബോധനം തടയാന്‍ സംഘപരിവാര്‍ ശക്തികള്‍ ആസൂത്രിതനീക്കം നടത്തുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വം ഇടപെടണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

വർഗീയതക്കും മതവിദ്വേഷങ്ങൾക്കുമെതിരെ വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടയിലാണ് മുജാഹിദ് പ്രവർത്തകർ അറസ്റ്റിലായത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് വിസ്ഡം ഗ്ലോബല്‍ ഇസ്‍ലാമിക് വിഷന്‍ വളണ്ടിയര്‍മാരെ തടഞ്ഞ് വച്ച് മർദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

വിമോചനത്തിന്റെ വഴി, ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, ഐഎസ് മതനിഷിദ്ധം മാനവവിരുദ്ധം എന്നീ ലഘുലേഖകളും ജീവിതം എന്തിന് വേണ്ടി എന്ന ബുക്ക് ലെറ്റുമാണ് ഇവർ വീടുകളിൽ വിതരണം ചെയ്തത്. ലഘുലേഖ വിതരണം ചെയ്ത് കാമ്പയിൻ നടത്തുമ്പോഴാണ് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വിസ്ഡം പ്രവർത്തകരെ മർദ്ദിക്കുകയും മതപരിവർത്തന പ്രവർത്തനം നടത്തുന്നു എന്ന് കാണിച്ച് പോലീസിന് കൈമാറുകയും ചെയ്തത്.

TAGS :

Next Story