ഞാന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു, സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? മന്ത്രി തോമസ് ഐസകിന് ഒരു കത്ത്
ഞാന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു, സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? മന്ത്രി തോമസ് ഐസകിന് ഒരു കത്ത്
തോമസ് ഐസക് തന്നെയാണ് കത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്
മന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം ഒരു കത്ത് കിട്ടി. ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിയുടേതായിരുന്നു കത്ത്. താന്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചു കഴിഞ്ഞതായി അറിയിച്ചുകൊണ്ടുള്ള കത്ത്. അണ്‍ എയ്ഡഡ് സ്കൂളില്‍ നിന്നും ഇവിടെയത്തിയതാണ് ശ്രീഹരി. മന്ത്രി പറഞ്ഞതനുസരിച്ച് മലയാളം പഠിച്ചുവെന്നും കേട്ടെഴുത്തിടാന്‍ എന്ന് വരും എന്ന് അന്വേഷിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
മന്ത്രി തോമസ് ഐസക് തന്നെയാണ് കത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്കൂളിലെത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
Adjust Story Font
16