വിവാദ യോഗാ കേന്ദ്രത്തിനെതിരെ പോലീസിന് അന്തേവാസികളുടെ മൊഴി
വീട്ടിൽ നിന്നു വരുന്ന ദിവസം തന്നെ ചിലർക്ക് നേരെ ആക്രമം ഉണ്ടാകുന്നുണ്ട്. ശബ്ദം പുറത്ത കേൾക്കാതിരിക്കാൻ ഉച്ചത്തിൽ മ്യൂസിക്ക് ഇടുമെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.
തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ പോലീസിന് അന്തേവാസികളുടെ മൊഴി. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിവക്കുന്നതാണ് മൊഴികൾ. മൊഴികൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
മീഡിയവൺ വാർത്ത പുറത്ത് വന്നശേഷം പേലീസ് സംഘമെത്തി ഒരു ദിവസം നീണ്ടുനിന്ന ചേദ്യം ചെയ്യലാണ് നടന്നത്. സ്ത്രീകളെയും പുരുഷൻമാരെയും പ്രത്യേകം വേർതിരിച്ചാണ് മൊഴിയെടുത്തത്. ഇതിൽ രണ്ടിലധികം പെൺകുട്ടികൾ യോഗാ കേന്ദ്രത്തിൽ ആക്രമണത്തിന് ഇരയാകുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പീഢനം ഭയന്ന് ചില കുട്ടികൾ രക്ഷപെട്ടതായും പോലീസിന് ലഭിച്ച മൊഴിയിലുണ്ട്. വീട്ടിൽ നിന്നു വരുന്ന ദിവസം തന്നെ ചിലർക്ക് നേരെ ആക്രമം ഉണ്ടാകുന്നുണ്ട്. ശബ്ദം പുറത്ത കേൾക്കാതിരിക്കാൻ ഉച്ചത്തിൽ മ്യൂസിക്ക് ഇടുമെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.
ലഭിച്ച മൊഴികളുടെ അടിസാഥാനത്തിലാണ് പോലീസ് പ്രതിചേർത്ത ആറു പേരെയും അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ യോഗാ കേന്ദ്രത്തിലെ ജീവനക്കാരനെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച മൊഴികളനുസരിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. പരാതി നൽകിയ പെൺകുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്.
Adjust Story Font
16