സ്ത്രീകളുടെ അവസ്ഥ അറിയാന്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണം: ഗൗരിയമ്മ
സ്ത്രീകളുടെ അവസ്ഥ അറിയാന്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണം: ഗൗരിയമ്മ
രാത്രി 10 മണിക്കൊക്കെ താന്‍ നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല. ഇന്ന് സ്ഥിതി മാറിയെന്ന് കെ ആര്‍ ഗൌരിയമ്മ
കേരളത്തില്‍ നിലവിലെ സ്ത്രീകളുടെ അവസ്ഥ അറിയാൻ പിണറായി വിജയൻ സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ഉപദേശിച്ച് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ ഉപദേശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍എല്‍എമാരുടെ സുഹൃദ് സംഗമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ ആര്‍ ഗൌരിയമ്മ.
രാത്രി 10 മണിക്കൊക്കെ താന്‍ നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല. ഇന്ന് സ്ഥിതി മാറി. കേരളം വളരുകയാണ്. അതറിയാനാണ് മുഖ്യമന്ത്രിക്ക് ഗൗരിയമ്മ വഴി ഉപദേശിച്ചത്.
മുന്‍ എംഎല്‍എമാരുള്‍പ്പെടെ പങ്കെടുക്കുന്ന സുഹൃദ് സംഗമമായിരുന്നു വേദി. ചടങ്ങില്‍ മുതിര്‍ന്ന നിയമസഭ സാമാജികയായിരുന്ന കെ ആര്‍ ഗൗരിയമ്മയെ ആദരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ ചടങ്ങിലെത്തിയില്ല. ഇത്തരം കൂട്ടായ്മകള്‍ ഇനിയും വേണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പഴയ നിയമസഭയില്‍ തങ്ങളിരുന്ന ഇരിപ്പിടം കണ്ടെത്തി അവിടെ ഇരുന്നും പഴയ ഓര്‍മകള്‍ പങ്കുവച്ചും ആണ് പലരും മടങ്ങിയത്.
Adjust Story Font
16