സിപിഎം സംസ്ഥാന കമ്മറ്റിയോഗം ഇന്ന് ; കടകംപള്ളിയുടെ ക്ഷേത്രസന്ദര്‍ശനം ചര്‍ച്ചയാവും
സിപിഎം സംസ്ഥാന കമ്മറ്റിയോഗം ഇന്ന് ; കടകംപള്ളിയുടെ ക്ഷേത്രസന്ദര്‍ശനം ചര്‍ച്ചയാവും
ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയതും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും.ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നല്‍കിയ വിശദീകരണം യോഗം ചര്‍ച്ച ചെയ്തേക്കും. ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയതും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വിവാദമായതോടെയാണ് കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് വിശദീകരണം തേടിയത്. ദേവസ്വം മന്ത്രിയെന്ന നിലയിലാണ് ക്ഷേത്രത്തില്‍ പോയതെന്നും,എത്തിയപ്പോള്‍ അവിടുത്തെ ആചാരപ്രകാരം പ്രവര്‍ത്തിച്ചത് ചിലര്‍ വിവാദമാക്കിയെന്നുമാണ് കടകംപള്ളി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. തന്റെ കുടംബക്കാര്‍ മതവിശ്വാസികളാണെന്നും അവരാണ് വഴിപാട് നടത്തിയതെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ സംസ്ഥാനസെക്രട്ടറിയേറ്റ് ഇത് ചര്‍ച്ച ചെയ്തെങ്കിലും കടകംപള്ളിയുടെ ഘടകം സംസ്ഥാനകമ്മിറ്റി ആയതിനാല്‍ തുടര്‍നടപടികള്‍ സംസ്ഥാനകമ്മിറ്റിക്ക് വിടുകയായിരിന്നു.ഇന്നത്തെ യോഗം വിശദീകരണം ചര്‍ച്ച ചെയ്യുമ്പോള്‍ കടകംപള്ളിക്കെതിരെ വിമര്‍ശം ഉയര്‍ന്നേക്കാം. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ അച്ചടക്ക നടപടിക്ക് സാധ്യത കുറവാണ്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തിരുക്കുന്ന സാഹചര്യത്തില്‍ മതപരമായ കാര്യം വിവാദമാക്കേണ്ടെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്തേക്കും.എന്നാല്‍ ഇപിയെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ട് വരുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇപ്പോഴില്ലാത്തതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യില്ല.തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തേക്കും.
Adjust Story Font
16