Quantcast

സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് സുധീരന്‍

MediaOne Logo

admin

  • Published:

    3 Jun 2018 3:29 AM GMT

സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് സുധീരന്‍
X

സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് സുധീരന്‍

വിമതരായി മത്സരിക്കുന്നവര്‍ പിന്‍മാറിയില്ലെങ്കില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം

അഴിമതി കേസുകളിലെ അന്വേഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നസാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശം. യുഡിഎഫ് ഇക്കാര്യം ആലോചിക്കും. മീഡിയ വണ്ണിന്റെ നേതാവിനൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമതരായി മത്സരിക്കുന്നവര്‍ പിന്‍മാറിയില്ലെങ്കില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ സംബന്ധിച്ച് വ്യാപകമായി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വി എം സുധീരന്റെ പുതിയ നിര്‍ദേശം. സ്വതന്ത്രമായ അന്വേഷണത്തിന് കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണം.‌

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന ശോഭന ജോര്‍ജ് അടക്കമുള്ള വിമതര്‍ പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.

പാളിച്ചകള്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു വിവാദവിഷയങ്ങളെ സംബന്ധിച്ച് സുധീരന്റെ പ്രതികരണം. വര്‍ഗീയതയെ ചെറുക്കുന്നതില്‍ സിപിഎമ്മിന്റേത് രാഷ്ട്രീയഗിമ്മിക്ക് മാത്രമാണെന്നും അദ്ദേഹം മീഡിയ വണ്ണിൻറെ നേതാവിനൊപ്പം എന്ന പരിപാടിയില്‍ പറഞ്ഞു.

TAGS :

Next Story