തന്നെ തോല്‍പ്പിക്കാന്‍ സിപിഐ ശ്രമിച്ചിട്ടുണ്ടെന്ന് എം എം മണി
തന്നെ തോല്‍പ്പിക്കാന്‍ സിപിഐ ശ്രമിച്ചിട്ടുണ്ടെന്ന് എം എം മണി
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ മന്ത്രി എം എം മണി
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ മന്ത്രി എം എം മണി. മുന്നണി മര്യാദയ്ക്ക് ചേര്‍ന്ന നിലപാടല്ല കെ കെ ശിവരാമന്‍ സ്വീകരിക്കുന്നത്. സിപിഐ മലര്‍ന്ന് കിടന്ന് തുപ്പരുത്. സഹിക്കാന്‍ കഴിയാതെ വന്നാല്‍ ഉചിതമായ തീരുമാനം നടപടി സിപിഐയ്ക്ക് എടുക്കാമെന്നും എം എം മണി പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ പൊതു സമ്മേളനത്തിലാണ് കെ കെ ശിവരാമന്‍റെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളോട് എം എം മണി മറുപടി നല്‍കിയത്. സിപിഐ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. ഇതേ രീതിയില്‍ സിപിഎമ്മും പ്രതികരിച്ചാല്‍ എന്താകും സ്ഥിതിയെന്നും എംഎം മണി ചോദിച്ചു.
തന്നെ തോല്‍പ്പിക്കാന്‍ സിപിഐ ശ്രമിച്ചിട്ടുണ്ടെന്നും അതിനായി പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും എം എം മണി പറഞ്ഞു.
യോജിച്ച് പോകുന്നതാണ് നല്ലതെന്നും, സഹിക്കാന്‍ വയ്യാതെ വന്നാല്‍ സിപിഐയ്ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ നിലപാട് ഉണ്ടെങ്കിലും ചര്‍ചയിലൂടെ മുന്നോട്ടുപോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16