മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു, പെരിന്തല്‍മണ്ണയില്‍ നാളെ ഹര്‍ത്താല്‍
മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു, പെരിന്തല്‍മണ്ണയില്‍ നാളെ ഹര്‍ത്താല്‍
അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അഞ്ച് മണിക്കൂറിലധികം ദേശീയപാത ഉപരോധിച്ചു.
മുസ്‌ലിം ലീഗിന്റെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അഞ്ച് മണിക്കൂറിലധികം ദേശീയപാത ഉപരോധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അങ്ങടിപ്പുറം പോളിടെക്‌നികില്‍ എസ്എഫ്‌ഐയും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ഷട്ടര്‍ തകര്‍ത്ത് കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും അക്രമം തടയാനായില്ല. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി കുത്തിയിരിപ്പ് തുടങ്ങി. യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ നാല് തവണ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചതോടെ അഞ്ച് മണിക്കൂറോളം പെരിന്തല്‍മണ്ണ ടൗണ്‍ പൂര്‍ണമായും സ്തംഭിച്ചു. ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Adjust Story Font
16