Quantcast

നികുതി നിരക്കുകളില്‍ വര്‍ധന; കര്‍ശന സാമ്പത്തിക അച്ചടക്കം

MediaOne Logo

admin

  • Published:

    3 Jun 2018 2:14 AM GMT

നികുതി നിരക്കുകളില്‍ വര്‍ധന; കര്‍ശന സാമ്പത്തിക അച്ചടക്കം
X

നികുതി നിരക്കുകളില്‍ വര്‍ധന; കര്‍ശന സാമ്പത്തിക അച്ചടക്കം

മദ്യത്തിന്റെ വില്‌ന നികുതിയും എക്സൈസ് നികുതിയും കൂട്ടി. ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വർധിക്കും

നികുതി നിരക്കുകൾ വർധിപ്പിച്ചും കർശന സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ചും പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്. മദ്യത്തിന്റെ വില്‌ന നികുതിയും എക്സൈസ് നികുതിയും കൂട്ടി. ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വർധിക്കും. പുതിയ തസ്തികക്ക് നിയന്ത്രം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക് എന്നിങ്ങനെയാണ് സർക്കാർ ചെലവിലെ നിയന്ത്രണങ്ങൾ

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കലാണ് ബജറ്റിന്റെ ഊന്നൽ. ജി എസ് ടി യുടെ പരിധിയിൽ വരാത്ത എല്ലാ മേഖലകളിലും ധനമന്ത്രി കൈ വെച്ചു. 400 രൂപ വരെയുള്ള വിദേശമദ്യക്കാറ് നികുതി 200 % വ [4]ർധിപ്പിച്ചു. 400 രൂപക്ക് മുകളിൽ 210%. ആണ് വർധന. ബിയറിന്റെ നികുതി 100% ശതമാനവും കൂട്ടി. സെസ് ഉൾപ്പെടെ എടുത്തു കളഞ്ഞതിനാൽ നികുതി കൂടുന്നത് കൊണ്ട് വില വലുതായി വർധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 78 ശതമാനമായും വൈനിന്റെ നികുതി 25% ആക്കിയും വർധിപ്പിച്ചു. ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതോടെ രജിസ്ട്രേഷൻ ഫീസും സ്റ്റാസ് ഫീസും കൂടും. ഭൂ നികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാഗപത്രം രജിസ്ട്രേഷൻ നികുതി .2 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് നിയമനിർമാണം നടത്തും. ഇതോടെ കെട്ടിട നികുതിയും വർധിക്കും. സർക്കാർ ചിലവുകൾക്കും നിയന്ത്രണമുണ്ട്. പുതിയ തസ്തിക പഠനത്തിന് ശേഷമേ സൃഷ്ടിക്കൂ. പുതിയ വാഹനം വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിന്നും നിയന്ത്രണമുണ്ട്. അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ. യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിലൂടെ ആകണം. ഫോൺ ഉപയോഗം ചെലവുകുറഞ്ഞ മൊബൈൽ പാക്കേജാക്കണമെന്നും നിർദേശമുണ്ട്.

TAGS :

Next Story