Quantcast

പത്തനംതിട്ടയില്‍ ഒരുവയസുകാരനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ പിതാവിന്റെ ശ്രമം

MediaOne Logo

Subin

  • Published:

    3 Jun 2018 9:53 PM GMT

പത്തനംതിട്ടയില്‍ ഒരുവയസുകാരനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ പിതാവിന്റെ ശ്രമം
X

പത്തനംതിട്ടയില്‍ ഒരുവയസുകാരനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ പിതാവിന്റെ ശ്രമം

സംഭവശേഷം ആത്മഹത്യാ ശ്രമം നടത്തിയ പിതാവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പത്തനംതിട്ട മൂഴിയാറില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്താന്‍ പിതാവിന്റെ ശ്രമം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ആത്മഹത്യാ ശ്രമം നടത്തിയ പിതാവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂഴിയാര്‍ ആദിവാസി കോളനിയിലെ ഒരു വയസുകാരന്‍ സുനിലിനെ പിതാവ് കുമാര്‍ നിലത്തെറിഞ്ഞത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് ഉള്‍ക്കാട്ടില്‍ ഒളിച്ചപ്പോഴാണ് കുമാര്‍ സ്വന്തം കുഞ്ഞിനെ ആക്രമിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ പിന്നീട് ട്രൈബല്‍ പ്രമോട്ടര്‍ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുമാറിനെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂഴിയാര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുമാറിന് സുനിലിനെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. ഇവരുടെ മരണ കാരണം സംബന്ധിച്ചും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story