Quantcast

അക്വഫോണിക്സ്: ഒരു സെന്റിലേക്ക് ഒതുക്കുന്ന മത്സ്യകൃഷി

MediaOne Logo

Khasida

  • Published:

    3 Jun 2018 3:44 AM GMT

അക്വഫോണിക്സ്: ഒരു സെന്റിലേക്ക് ഒതുക്കുന്ന മത്സ്യകൃഷി
X

അക്വഫോണിക്സ്: ഒരു സെന്റിലേക്ക് ഒതുക്കുന്ന മത്സ്യകൃഷി

വിപണി മൂല്യമുള്ള മത്സ്യം വളര്‍ത്തുന്നതിനോടൊപ്പം ജൈവപച്ചക്കറി ഉപോല്‍പ്പന്നമായി ലഭിക്കുകയും ചെയ്യും.

ഒരു ഏക്കറില്‍ നടത്തേണ്ട മത്സ്യകൃഷി ഒരു സെന്റിലേക്ക് ഒതുക്കുന്ന കൃഷി രീതിയാണ് അക്വഫോണിക്സ്. വിപണി മൂല്യമുള്ള മത്സ്യം വളര്‍ത്തുന്നതിനോടൊപ്പം ജൈവപച്ചക്കറി ഉപോല്‍പ്പന്നമായി ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും സബ്സിഡി ആനുകൂല്യവും ഈ കൃഷിരീതിക്ക് ലഭിക്കും.

ഒരു മാതൃകാ അക്വഫോണിക്സ് ഫാമിലെ ഒരു സെന്റ് സ്ഥലത്ത് ഒതുങ്ങുന്നതും രണ്ടര മീറ്റര്‍ ആഴവുമുള്ള ഈ കുളത്തില്‍ വളരുന്നത് നാലായിരം മത്സ്യങ്ങളാണ്. സാധാരണ നിലയില്‍ ഇത്രയും മത്സ്യത്തിന് വളരാന്‍ ഒരേക്കര്‍ വലിപ്പമുള്ള കുളം വേണം. കുളത്തിലെ വെള്ളം പാര്‍ശ്വങ്ങളിലുള്ള ഫില്‍ട്ടറേഷന്‍ ബഡ്ഡ്കള്‍ വഴി ശുദ്ധീകരിച്ച് വീണ്ടും കുളത്തിലേക്ക് എത്തും. ഫില്‍ട്ടറേഷന്‍ ബഡ്ഡുകളില്‍ വളരുന്ന പച്ചക്കറിയിനങ്ങള്‍ മത്സ്യങ്ങളുടെ ശരീര ശ്രവങ്ങളും വിസര്‍ജ്ജ്യവും വളമായി സ്വീകരിക്കുകയും ചെയ്യും.

ഇത്തരം ഒരു പ്ലാന്റിന് 6 ലക്ഷം രൂപയാണ് മുടക്ക് മുതല്‍. ഒരേ ഇനം മത്സ്യത്തെയാണ് വളര്‍ത്തേണ്ടത്. മത്സ്യത്തിന്റെ വിളവെടുപ്പ് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യവും പച്ചക്കറി ഇനങ്ങള്‍ ആവശ്യാനുസരണവും വിളവെടുക്കാം. കൃഷിവകുപ്പിന്റെ സബ്സിഡി ആനുകൂല്യവും ലഭിക്കും.

TAGS :

Next Story