ദലിത് സംഘടനകളുടെ ഹര്‍ത്താലിന് കൂടുതല്‍ സംഘടനകളുടെ പിന്തുണ
നിരവധി ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കിലും ഈ ഹര്‍ത്താലിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സഹകരിക്കണമെന്നാണ് ദലിത് സംഘടനകള്‍ ആവശ്യപ്പെടുന്നത്
നാളെ ദളിത് സംഘടനകള്‍ നടത്താനിരുന്ന ഹര്‍ത്താലിന് പിന്തുണയുമായി കൂടുതല്‍ ദളിത് ആദിവാസി സംഘടനകള്‍ രംഗത്ത്. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും വ്യപാര വ്യവസായികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്തുണയുമായി കൂടുതല്‍ ദളിത് ആദിവാസി സംഘടനകള്‍ രംഗത്ത് എത്തിയത്.
പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക.
ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവെച്ച് കൊന്ന സംഭവം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്. എന്നാല്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഒരു വിഭാഗം ബസ് ഓപ്പറേറ്റേഴ്‌സും വ്യാപാര വ്യവസായികളും വ്യക്തമാക്കിയതോടെയാണ് കൂടുതല്‍ ദലിത് ആദിവാസി സംഘടനകള്‍ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിരവധി ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കിലും ഈ ഹര്‍ത്താലിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സഹകരിക്കണമെന്നാണ് ദലിത് സംഘടനകള്‍ ആവശ്യപ്പെടുന്നത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആര് വരെയാണ് ഹര്‍ത്താല്‍, പാല്‍ പത്രം ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒവിവാക്കിയിട്ടുണ്ട്.
Adjust Story Font
16