Quantcast

ദളിത് യുവാവിന്റെ ആത്മഹത്യ: പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നു

MediaOne Logo

Khasida

  • Published:

    3 Jun 2018 12:39 AM GMT

ദളിത് യുവാവിന്റെ ആത്മഹത്യ: പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നു
X

ദളിത് യുവാവിന്റെ ആത്മഹത്യ: പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നു

പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

പാലക്കാട് പള്ളത്തേരിയില്‍ ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നു. ആത്മഹത്യ ചെയ്ത സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന എഎസ്ഐ സുരേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പും പൊലീസ് പാലിച്ചില്ല. പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി എലപ്പുള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

ചൊവ്വാഴ്ച ഉച്ചയോടെയാണ് 27കാരനായ ദളിത് യുവാവ് സന്തോഷ് പള്ളത്തേരിയിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്. മൂന്ന് മാസം മുമ്പ് കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സന്തോഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, നഷ്ടപരിഹാരമെന്ന പേരില്‍ പണം പിരിക്കാന്‍ ശ്രമിച്ചെന്നും ഇതിലുള്ള മാനസിക വിഷമത്താലാണ്
ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കസബ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷായിരുന്നു സന്തോഷിനെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് ചൊവ്വാഴ്ച രാത്രി ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും സന്തോഷിന്റെ മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കിയത്. എന്നാല്‍ ആത്മഹത്യ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

നടപടി ആവശ്യപ്പെട്ട് ഇന്നലെ മൃതദേഹവമായി ദേശീയ പാത ഉപരോധിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും നാട്ടുകാരെയും കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ സഹായത്തോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൃതദേഹം സം‍സ്കരിച്ച സാഹചര്യത്തില്‍ പൊലീസുകാരനെതിരെ നടപടിയുണ്ടാകില്ലേയെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി എലപ്പുള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും

TAGS :

Next Story