വനം വകുപ്പിന്റെ ഉത്തരവ് മറികടന്ന് അക്വേഷ്യ മരം നടല്‍ തുടരുന്നു
വനം വകുപ്പിന്റെ ഉത്തരവ് മറികടന്ന് അക്വേഷ്യ മരം നടല്‍ തുടരുന്നു
മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത് പ്രകൃതിക്ക് ദോഷം ചെയ്യുന്നതിനാല്‍
വനവല്‍ക്കരണത്തിന്റെ പേരില്‍ വെച്ചുപിടിപ്പിച്ച അക്വേഷ്യ മരങ്ങള്‍ വെട്ടിമാറ്റുമെന്നും പുതിയത് നടില്ലെന്നുമുള്ള വനംവകുപ്പ് മന്ത്രിയുടെ ഉത്തരവിന് പുല്ലുവില. കൊല്ലം അഞ്ചല്‍ റേഞ്ച് ഓഫീസ് പരിധിയിലാണ് പുതിയ അക്വേഷ്യ മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നത്. തിരുവനന്തപുരം കൊല്ലം അതിര്‍ത്തി പ്രദേശത്തെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം നടല്‍.
അഞ്ചല്‍ റെയ്ഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന വനമേഖലകളില്‍ ഏകദേശം ആയിരം ഏക്കറോളം വരുന്ന സ്ഥലത്താണ് തുതായി അക്വേഷ്യ മരങ്ങള്‍ നട്ടിരിക്കുന്നത്. വകുപ്പ് മന്ത്രിയുടെ ജില്ലയില്‍ തന്നെയാണ് നിര്‍ദേശങ്ങള്‍ മറികടന്നുള്ള മരം നടല്‍. വനവല്‍ക്കരണത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച അക്വേഷ്യ, പൈന്‍ തുടങ്ങിയ വിദേശി മരങ്ങള്‍ പ്രകൃതിയിലുണ്ടാക്കിയ ദുരിതങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു ഇവ മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയതായി ഇവ നട്ട് പിടിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി നിയമസഭയില്‍ അറിയിക്കുകയും ചെയ്തു. ഇവ മുറിച്ച് മാറ്റിയില്ലെന്ന് മാത്രമല്ല, വനംവകുപ്പ് മന്ത്രിയുടെ ഉത്തരവ് മറികടന്ന് കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്.
പ്രദേശവാസികളുടെ എതിര്‍പ്പ് ഭയന്ന് ചിലയിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകലം പാലിക്കുന്നുണ്ട്. ജനവാസമേഖലകളിലെ അക്വേഷ്യമരങ്ങള്‍ പൂത്ത് തുടങ്ങിയത് പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്
Adjust Story Font
16