Quantcast

കെഎസ്ആര്‍ടിസി കണ്ടക്ടറായി തച്ചങ്കരി; ഡബിള്‍ ബെല്ലടിച്ച് ടിക്കറ്റ് കൊടുത്ത് എം ഡി

MediaOne Logo

Jaisy

  • Published:

    3 Jun 2018 2:31 AM GMT

കെഎസ്ആര്‍ടിസി കണ്ടക്ടറായി തച്ചങ്കരി; ഡബിള്‍ ബെല്ലടിച്ച് ടിക്കറ്റ് കൊടുത്ത് എം ഡി
X

കെഎസ്ആര്‍ടിസി കണ്ടക്ടറായി തച്ചങ്കരി; ഡബിള്‍ ബെല്ലടിച്ച് ടിക്കറ്റ് കൊടുത്ത് എം ഡി

പ്രജകളുടെ ക്ഷേമം അറിയാനാണ് ഈ വേഷം മാറ്റം

ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ബസ് കണ്ടക്ടറായി. കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് ഒരു ദിവസത്തേക്ക് എം ഡി കണ്ടക്ടറുടെ വേഷമണിഞ്ഞത്.

തമ്പാനൂരില്‍ നിന്ന് ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന് ഡബിള്‍ ബെല്ലടിച്ചത് സ്ഥാപനത്തിന്റെ എംഡിയായ ടോമിന്‍ തച്ചങ്കരി. ഡിജിപിയുടെ കുപ്പായത്തിലല്ല, തച്ചങ്കരിക്കായി തയ്പിച്ച കണ്ടക്ടര്‍ യൂണിഫോമില്‍ തന്നെ. പ്രജകളുടെ ക്ഷേമം അറിയാനാണ് ഈ വേഷം മാറ്റം. കോട്ടയം വഴിയുള്ള ബസില്‍ തിരുവല്ല വരെയാണ് തച്ചങ്കരിയുടെ കണ്ടക്ടര്‍ പണി.

TAGS :

Next Story