മാസ്‍ക് ധരിച്ച് ജാഗ്രത പുലര്‍ത്തി പൊതുജനങ്ങളും
മാസ്‍ക് ധരിച്ച് ജാഗ്രത പുലര്‍ത്തി പൊതുജനങ്ങളും
നിപ വൈറസ് ബാധയെന്ന സംശയത്തില്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മിക്ക ആളുകളും മാസ്ക്ക് ധരിച്ചാണ് എത്തുന്നത്
നിപ വൈറസ് ബാധ തടയാന്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ആളുകള്‍ മാസ്ക് ധരിച്ചാണ് എത്തുന്നത്.
നിപ വൈറസ് ബാധയെന്ന സംശയത്തില്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മിക്ക ആളുകളും മാസ്ക്ക് ധരിച്ചാണ് എത്തുന്നത്. വായുവിലൂടെ വൈറസ് മറ്റൊരാളിലേക്ക് എത്തില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ മുന്‍കരുതല്‍ എന്ന നിലക്കാണ് രോഗികളും, കൂട്ടിരിപ്പുകാരും മാസ്ക്ക് ധരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്.
ആരോഗ്യ വകുപ്പ് പലയിടങ്ങളിലും മാസ്ക്ക് വിതരണം ചെയുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16