Quantcast

നിപ വൈറസ് ചികിത്സയ്ക്ക് പുതിയ പ്രോട്ടോകോള്‍

MediaOne Logo

Khasida

  • Published:

    3 Jun 2018 2:01 AM GMT

നിപ വൈറസ് ചികിത്സയ്ക്ക് പുതിയ പ്രോട്ടോകോള്‍
X

നിപ വൈറസ് ചികിത്സയ്ക്ക് പുതിയ പ്രോട്ടോകോള്‍

മരുന്ന് വിതരണം ചെയ്യുന്നതിലും തീരുമാനമെടുക്കും

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സാ പ്രോട്ടോക്കോൾ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നൽകിയത്. പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

10 മരണമുൾപ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചികിത്സ പ്രോട്ടോക്കോളിന് രൂപം നൽകുന്നത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നൽകുക. പ്രോട്ടോക്കോൾ നിലവിൽ വരുന്നതോടെ നിപ വൈറസ് അസുഖത്തിന്റെ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോകോൾ ഉണ്ടാകും.

മലേഷ്യയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച റിബ വൈറിൻ ഗുളികകൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘo ഇന്ന് കോഴിക്കോട്ടെത്തും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്.

അതിനിടെ നിപ വൈറസ് ബാധിച്ച് മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘവും ഇന്നെത്തും. നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാംപിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

നിപ വൈറസിന്റെ നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും യോഗം നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. വൈറസുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരുടെ യോഗം ഇരുപത്തിയഞ്ചാം തീയതി കോഴിക്കോട് ചേരും.

TAGS :

Next Story